Monday, September 7, 2009

വിട.

തുടിക്കുന്ന ഹൃത്തില്‍ നിന്നും
തുളുമ്പാന്‍ കൊതിചോരെന്‍ മോഹങ്ങളെ....
നിങ്ങള്‍ക്കായി മാത്രം വിരുന്നെത്തിയ
വസന്തങ്ങളും, ശിശിരങ്ങളും ഇനി-
ഏതോ ഓര്‍മ്മകളുടെ ഇരുളിലെ
മായാച്ചിത്രങ്ങള്‍ മാത്രം.

എന്റെ മുള്ളുകള്‍ നിറഞ്ഞ വീഥികളില്‍ നിന്നും
നിങ്ങള്‍ പറന്നകന്നു പോയേക്കാം.
പക്ഷെ,
ഞാനും എന്റെ പാതകളും
എന്നും ഇവിടെ കാത്തിരിക്കും....

ഒരു മോഹം മാത്രം
ഇനിയുമെന്നില്‍നിന്നും അടരാതെ നില്ക്കുന്നു.
ഇനിയൊരിക്കല്‍ കൂടി,
മൊട്ടായി പിറന്നു,
പൂവായി വിരിഞ്ഞു,
ഇനിയുമിതുപോലെ.......

14 comments:

Anonymous September 8, 2009 12:28 PM  

എന്റെ മുള്ളുകള്‍ നിറഞ്ഞ വീഥികളില്‍ നിന്നും
നിങ്ങള്‍ പറന്നകന്നു പോയേക്കാം.
പക്ഷെ,
ഞാനും എന്റെ പാതകളും
എന്നും ഇവിടെ കാത്തിരിക്കും....

ആശംസകൾ.. ഈ കാത്തിരിപ്പിനു..

വരവൂരാൻ
http:\\varavooran.blogspot.com

sunil kumar September 8, 2009 11:25 PM  

എങ്ങോട്ടാണ് വിട പറഞ്ഞു പോകുന്നത്. അങ്ങനെ പോകാന്‍ കഴിയുമോ... ഇല്ല, അടുക്കളക്ക് അങ്ങനെ പോകാന്‍ കഴിയില്ല. ഇനിയും നല്ല വരികള്‍ നിനവുകളിലൂടെയും അടുക്കലയിലൂടെയും ഒഴുകട്ടെ.... നന്നായിട്ടുണ്ട്... ആശംസകള്‍.

Aasha September 27, 2009 3:25 PM  

നല്ല കവിത ... നല്ല വരികള്‍ ... ആശംസകള്‍ ...

കണ്ണനുണ്ണി September 28, 2009 12:55 AM  

കാത്തിരിക്കും....

നല്ല കവിത..പ്രത്യേകിച്ച് അവസാന വരികള്‍...ഇഷ്ടായിട്ടോ

shine അഥവാ കുട്ടേട്ടൻ October 1, 2009 1:17 PM  

I like it..good poem..write more.. All the best..

neeraja{Raghunath.O} October 3, 2009 7:39 PM  

നല്ല വരികള്‍....... ആദ്യമായാണ് ഇവിടെ.

Jimmy October 4, 2009 10:57 AM  

ഇനിയുമിതുപോലെ.... ഒഴുകട്ടെ...
നല്ല വരികള്‍ ... ആശംസകള്‍...

bilatthipattanam October 4, 2009 6:41 PM  

ഇനിയുമിതുപോലെ നിനവുകൾ നിറയട്ടെ
കിനാവുപോലുള്ള കനിവുള്ള വരികൾ...

ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ October 4, 2009 10:23 PM  

അഭിനന്ദനങ്ങള്‍...

shanavas konarath October 5, 2009 12:17 AM  

pls visit my new blog ''cover story''

http://www.konarath.blogspot.com/

regards,

shanavas

Sureshkumar Punjhayil October 7, 2009 10:29 PM  

Thudaruka, ee kathirippu...!

Manoharam, ashamsakal...!!!

Mahesh Cheruthana/മഹി October 11, 2009 1:36 PM  

ഓരോ വിടവാങ്ങലും പുത്തന്‍ പ്രതീക്ഷ കളുടേതാവട്ടേ!
ആശംസകൾ..

Areekkodan | അരീക്കോടന്‍ October 12, 2009 11:47 AM  

ഒരു മോഹം മാത്രം
ഇനിയുമെന്നില്‍നിന്നും അടരാതെ നില്ക്കുന്നു.
ഇനിയൊരിക്കല്‍ കൂടി...

ഈ മോഹം പൂവണിഞാല്‍ വീണ്ടും അതേ മോഹം ഉണ്ടാവില്ലേ?

ഗിരീഷ്‌ എ എസ്‌ October 15, 2009 6:09 PM  

യാഥാര്‍ത്ഥ്യമുണ്ട്‌ വരികളില്‍...
ആശംസകള്‍

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP