മാംസത്തെ പ്രണയിക്കുന്നവര്‍...
നിങ്ങള്‍ പ്രണയിച്ചത്,
ഈ മാംസത്തെ ആയിരുന്നോ?
പ്രണയസമ്മാനമായി,
പട്ടു സാരി തന്നു അണിയിചൊരുക്കുമ്പോള്‍;
വിശക്കാനാവാത്ത വിധം,
വയറു നിറചൂട്ടുമ്പോള്‍;
കിടന്നു പിടഞ്ഞ
ആശുപത്രി മുറിക്കു പുറത്തു-
അസ്വസ്തനായുലാത്തുമ്പോള്‍
നിങ്ങള്‍ പ്രണയിച്ചത്
ഈ മാംസത്തെ ആയിരുന്നോ?
അല്ലായിരുന്നു.
പക്ഷെ
ഈ മാംസക്കഷണം കൂടെ ഇല്ലാത്ത മാത്രയില്‍,
ദാഹാര്‍ത്തനായി നീ അലഞ്ഞതിന്നെന്തിനു???
ചിന്തകളും സ്വപ്നങ്ങളും നിന്നെ ചുറ്റി നിന്നിട്ടും,
എകാന്തനെന്നു നീ ചൊല്ലിയതെന്തിനു???
നീ പ്രണയിച്ചത്
ഈ മാംസത്തെ ആയിരുന്നോ???
പക്ഷെ,
ഈ മാംസത്തിനു മാത്രമായ് ഒരു പ്രണയം വേണ്ട.
പ്രണയത്തിനു മാത്രമായി ഒരു മാംസവും വേണ്ട.
17 comments:
good lines
നീ പ്രണയിച്ചത്
ഈ മാംസത്തെ ആയിരുന്നോ???
ആവില്ല എന്നാണെനിക്കു തോന്നുന്നത്..
എന്തെങ്കിലും തെറ്റിദ്ധാരണാജനകമയ തോന്നലുകളാകാം..
ആശംസകളോടെ..
നല്ല നിരീക്ഷണം..
പ്രണയത്തെ എങ്ങനെ തിരിച്ചറിയാനാകും?മനസ്സും സ്വപ്നങ്ങളും മാത്രം ചേര്‍ത്തു വച്ചാല്‍ മതിയോ പ്രണയം പൂര്‍ണ്ണമാകാന്‍?ചേതന്‍ ഭഗത്തിന്റെ ഒരു തമാശ ഓര്‍മ്മ വരുന്നു..നീ പ്രണയിക്കുന്നത് എന്നെയല്ല എന്റെ ശരിരത്തെയാണ് എന്നു നായിക പിണങ്ങി നില്‍ക്കുമ്പോള്‍ രണ്ടും തമ്മില്‍ എന്താണു വ്യത്യാസം ഈ പെണ്ണുങ്ങളുടെ മനസ്സു തീരെ പിടികിട്ടുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്ന നായകന്‍.ഇരുവശത്തു നിന്നുമുള്ള കാഴ്ച്ചപ്പാടുകളുടെ അന്തരമാകാം.:)
നല്ല വരികള്‍..
പ്രണയത്തില്‍ ശരീരത്തിനു വലിയ പങ്കുണ്ടല്ലോ!!
ചിലര്‍ക്ക് പ്രണയം മാത്രം മതി,
മറ്റു ചിലര്‍ക്ക് മാംസവും.
രണ്ടും ഒന്നിച്ചു കഴിക്കുന്നവര്‍ കൂടും ,
ഒന്നും വേണ്ടാത്തവരായി ആരും ഇല്ല!
ഈ മാംസത്തിനു മാത്രമായ് ഒരു പ്രണയം വേണ്ട.
പ്രണയത്തിനു മാത്രമായി ഒരു മാംസവും വേണ്ട.
ആ വരികള്‍ കലക്കി, ആശയം നന്നായി. അല്ല സത്യത്തില്‍ ആരെയാണ് നമ്മള്‍ പ്രണയിക്കുന്നത്
മാംസത്തെ
പ്രണയിക്കാനാവുമോ ? കാമിക്കനല്ലേ ആവൂ
കവിത ഇഷ്ടായി :)
നൂറ്റാണ്ടുകളായി
പ്രണയത്തേനില്‍ ഇട്ടു കുതിര്‍ത്ത മാംസം..
:)
നല്ല കവിത ..
valare nalla kavitha
കുറെ നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ആശയം.
ഇവിടെ കണ്ടതില്‍ സന്തോഷം.
നന്നായി അവതരിപ്പിച്ചു.ഭാവുകങ്ങള്‍!!
ഒരു വരികള്‍ അംളം പോലെ... കരിമരുന്നു പോലെ ...
നമുക്കാരോടാണ് പ്രണയം?
നമുക്കു നമ്മോടു മാത്രം..
nalla varkal...
oru thirinju pokkinum, thala thirinja chinthakkum vazhi marunnidunnu...
ashamsakal..
ഒഹ് ഞാന്‍ ഇത്തിരി വൈകിപ്പോയി..
സെയിം ഓള്‍ഡ് വക്കു പൊട്ടിയ ആശയം..പ്രണയം എന്നതിനെ മനോഹരമായി എങ്ങനെയൊക്കെ ചിത്രീകരിക്കാം..ഇതുപോലെ എഴുതിയില്ലെങ്കില്‍ "കവി" ആകില്ലേ..?പ്ലേറ്റോനിക് പ്രണയം മാത്രം താല്പര്യമുള്ളവര്‍ എത്ര പേരുണ്ട് ഇവിടെ,ആണും പെണ്ണുമായി..?ഇതിനെയും ഇരട്ടത്താപ്പെന്ന് വിളിക്കാമോ ചേച്ചീ?
Post a Comment