പ്രണയം സ്ത്രീക്ക് ചങ്ങലയാവുന്നതെപ്പോള്‍?
ഞാനറിഞ്ഞില്ല;
തൊടിയില്‍ വസന്തം വിരുന്നെത്തിയത്,
മൂകതയുടെ കനത്ത തമസ്സിനെ കീറി,
മരച്ചില്ലയിലിരുന്നു കുയിലുകള്‍പാടിയത്;
തഴുകി കടന്നു പോയ തെന്നല്‍
സുഗന്ധം പരത്തിയത്;
പ്രഭാതത്തിലെ മഞ്ഞിന്റെ നനുത്ത കണങ്ങള്‍ കുളിരേകിയത്;
ഒന്നും, എനിക്കുവേണ്ടി ആയിരുന്നില്ലെന്ന്-
ഞാനറിഞ്ഞില്ല!!!
അതോ,
അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു
അതിനായി കൊതിച്ചു നിന്നതാണോ?
അറിയില്ല.
ഒരുപക്ഷെ ആയിരിക്കാം...
ജന്മനാല്‍ അന്ധയായ ഒരുവളെയല്ലേ-
നിറങ്ങള്‍ പ്രലോഭിപ്പിക്കാതിരിക്കൂ...
ബധിരയായ ഒരുവളെയല്ലേ,
ഗാനങ്ങള്‍ കൊതിപ്പിക്കാതിരിക്കൂ...
എന്നാല്‍ ഇവള്‍-
ആകാശം മുട്ടെ ഉയര്‍ന്ന
സ്നേഹത്തിന്‍ ചുവരുകളാല്‍ കാഴ്ച മറക്കപ്പെട്ടവള്‍....
പ്രിയരുടെ അനസ്യൂതമോഴുകിയ നാദധാരയാല്‍
കര്‍ണ്ണങ്ങള്‍ നിറക്കപ്പെട്ടവള്‍....
പക്ഷെ,
പെട്ടെന്നൊരു ദിനം ആ മതിലുകള്‍ അപ്രത്യക്ഷമാവുമ്പോള്‍...
ആ നാദധാര മൂകമാവുമ്പോള്‍...
അപ്പോഴാണ് ഇവളറിഞ്ഞത്-
പ്രണയം സ്ത്രീക്ക് ഒരു ചങ്ങല കൂടിയാണെന്ന്.
അപ്പോഴും അവര്‍ പാടുന്നത്
പ്രണയം സ്വാതന്ത്ര്യപ്രഖ്യാപനമേന്നത്രേ!!!
അതെ
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.
സ്വതന്ത്ര ലോകത്ത് പറന്നലയുന്നതിനിടയില്‍
കൂട് കൂട്ടാനുള്ള ചില ശിഖരങ്ങള്‍ മാത്രം.
14 comments:
തിരിച്ചറിവ്!
ഞാനും അറിഞ്ഞില്ലായിരുന്നു അതു്.
:)
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.
സ്വതന്ത്ര ലോകത്ത് പറന്നലയുന്നതിനിടയില്‍
കൂട് കൂട്ടാനുള്ള ചില ശിഖരങ്ങള്‍ മാത്രം.
chechieee nalla varikal tto.
Pranayam, pranayam thanne...!
Manoharam, Ashamsakal...!!!
കവിത എനിക്കു ഒരു പിടിയില്ലാത്ത സംഭവമാണു.ആത്മാർഥമായ ആശംസകൾ.
സജി തോമസ്
Good one keep it up!!
..അവള്‍ക്കായാലും അവനായാലും ഒരു പോലെയാണ്.
ലിംഗ ഭേദം അതിലും കാണുന്നതില്‍ അത്ഭുതം തോന്നുന്നു.
കവിത നന്ന്
ആശംസകള്‍...
പ്രണയത്തിന്റെ നോവുകള്‍ മുറിപ്പെടുത്തിയ കവിത.
ജന്മനാല്‍ അന്ധയായ ഒരുവളെയല്ലേ-
നിറങ്ങള്‍ പ്രലോഭിപ്പിക്കാതിരിക്കൂ...
ബധിരയായ ഒരുവളെയല്ലേ,
ഗാനങ്ങള്‍ കൊതിപ്പിക്കാതിരിക്കൂ...
നന്നായിരിക്കുന്നു.
അപ്പോഴാണ് ഇവളറിഞ്ഞത്-
പ്രണയം സ്ത്രീക്ക് ഒരു ചങ്ങല കൂടിയാണെന്ന്.
അപ്പോഴും അവര്‍ പാടുന്നത്
പ്രണയം സ്വാതന്ത്ര്യപ്രഖ്യാപനമേന്നത്രേ!!!
ചിത്രത്തില്‍ ഇലകള്‍ കൊഴിഞ്ഞ ചില്ലകള്‍, ഇനിയും പൂത്തു തളിര്‍ക്കും എന്ന് പ്രതീക്ഷയോടെ (അങ്ങനെ ആണോ)
(അനിതേച്ചി കവിത നന്നായി, ആശംസകള്‍)
"അതെ
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം"
അവര്‍ക്ക്മാത്രം.
കൊള്ളാം
നന്നായിരിക്കുന്നു ഈ പ്രണയ സങ്കല്‍പ്പങ്ങള്‍ ......
അതെ
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.
Post a Comment