തണല്‍.
തണലാണ് ഞാന്‍ തിരഞ്ഞത്.
പക്ഷെ കണ്ടത്,
വെയിലില്‍ ഉരുകുന്നവരെമാത്രം.
അവര്ക്കു മുകളില്‍ തണലായ് സ്വയം മാറുമ്പോഴും,
തണല്‍ തന്നെയാണ് ഞാന്‍ തിരഞ്ഞത്.
പക്ഷെ എവിടെ തണല്‍?
എന്റെ തന്നെ നിഴലാണതിനുത്തരം തന്നത്!!!
ഏത് വെയിലില്‍ ഉരുകുന്നവര്‍ക്ക്-
താഴെയും തണലുണ്ട്.
അത് കാണണമെങ്കില്‍ നയനങ്ങള്‍ സ്വാര്‍ത്ഥമാവണം
നീ തണല്‍ ഏകുന്നവര്‍ക്ക് താഴെയും തണലുണ്ടായിരുന്നു.
മറ്റു പലരും അത് കണ്ടപ്പോഴും,
നീ അത് കാണാതെ പോയതെന്തേ???
ഓ.....
തണലില്‍ ഉറങ്ങാന്‍ സ്വാര്‍ത്ഥരാവണമെന്നോ?
എനിക്ക് തണലേകാന്‍,
മറ്റൊരാള്‍ വെയിലില്‍ ഉരുകണം എന്നോ?
വേണ്ട.
എനിക്ക് തണല്‍ വേണ്ട.
10 comments:
തണലെന്നതൊരു തോന്നലല്ലേ..
Yes....തണലേകാന് മറ്റൊരാള്‍ വെയിലില്‍ ഉരുകണം
തണലില്ലാത്തൊരു ലോകമാണിത് അതു വിചാരിച്ചോളു
കോളേജില്‍ പഠിക്കുമ്പോള്‍ കവിത എഴുതിയിരുന്ന ഒരു അനിതയുണ്ടായിരുന്നു. വൃത്തത്തില്‍ സുഗമ പദങ്ങള്‍ ചേര്‍ത്ത് വെച്ച് അവള്‍ നിരന്തരമായി എഴുതിയിരുന്നു. കടമ്മനിട്ടയും ചുള്ളിക്കാടും എല്ലാം കത്തിനിന്നിരുന്ന എഴുപതുകള്‍. ഞങ്ങള്‍ അവളുടെ കവിതകളെ 'അനിതക്കവിതകള്‍' എന്ന് വിളിച്ചു.
വേരൊരു അനിതയുടെ കവിത വായിച്ചപ്പോള്‍ ഓര്‍മ വന്നുവെന്ന് മാത്രം. ഇത് 'അനിതക്കവിതളില്‍' പെടുകയില്ല കേട്ടോ. ഒന്ന് കൂടി കുറുക്കിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാകുമായിരുന്നെന്ന് തോന്നി.
വെയിലില്ലെങ്കില്‍ തണല്‍ ആവശ്യമുണ്ടോ?
കവിത തരക്കേടില്ല.
എന്‍റെ അഭിപ്രായത്തില്‍ കാച്ചി കുറുക്കിയത് ആകണം കവിത.
Hamme thanalo..
thanal oru thedalaanu..
"എനിക്ക് തണലേകാന്‍,
മറ്റൊരാള്‍ വെയിലില്‍ ഉരുകണം എന്നോ?
വേണ്ട.
എനിക്ക് തണല്‍ വേണ്ട."...നല്ല ചിന്ത.
ആ സ്വാര്‍ത്ഥമില്ലായ്മ ഇഷ്ടപ്പെട്ടു.
നന്നായിരിക്കുന്നു ... ആശംസകള്‍ .... ശൈലിയും ഭാവനയും ഇഷ്ടപ്പെട്ടു ...
Post a Comment