പ്രണയത്തിനു പകരം എനിക്ക് വേണ്ടത്...
"തിരിച്ചു പ്രണയമല്ലാതെ മറ്റെന്തും തിരയുന്ന പ്രണയം പ്രണയമല്ല." - ഖലീല്‍ ജിബ്രാന്‍.
പ്രണയത്തിന്റെ സമ്മാനം ഒരു താജ് മഹല്‍ ആണെങ്കില്‍;
അതെനിക്ക് വേണ്ടാ.........
ഒരു ഉസ്താദ് ഈസയുടെയും രക്തക്കറ പുരണ്ടാതാവരുത് എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം പനിനീര്‍ പൂവെങ്കില്‍;
അതെനിക്ക് വേണ്ട ........
രണ്ടു ദിനം കൊണ്ടു വാടുന്ന സൌന്ദര്യമല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം ഒരു യാത്രയെങ്കില്‍;
അതെനിക്ക് വേണ്ട .......
ഓര്‍മകളുടെ ചെപ്പിലടക്കാനുള്ളതല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം വാക്കുകളെങ്കില്‍;
അതും വേണ്ട ....എനിക്ക്-
നിമിഷം തോറും അര്‍ഥങ്ങള്‍ മാറുന്ന അവയെപ്പോലെ അസ്ഥിരമല്ല എന്റെ പ്രണയം.
പിന്നെ എന്താണ് ആ സമ്മാനം????
മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം.
12 comments:
പ്രണയം
അല്ലെങ്കില്‍ സ്നേഹം.
അതിന്റെ ഏറ്റവും ശുദ്ധമായ
ആത്മാവ് മനസ്സുകള്‍ തമ്മിലുള്ള
സാമീപ്യത്തിന്റെ
തെറ്റാത്ത അളവാകുന്നു.
ഇതില്‍ കൂടുതല്‍
വസ്തുനിഷ്ടമാക്കാന്‍
ചിത്രകാരനു കഴിയുന്നില്ല.
സ്നേഹശൂന്യന്‍ ...!!!!
ഹഹഹ :)
കാലം മായിക്കാത്ത വികാര സമ്മേളനമാണ് പ്രണയം ഒരു പക്ഷെ പകരമില്ലാത്ത ആഗ്രഹങ്ങാളായി അത് മനസ്സില്‍ തന്നെ മരണപെടുന്നു
""മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം.""
ഇങ്ങനെയാണെങ്കിൽ ബുദ്ധിമുട്ടാകും..!
പ്രണയം പന്നിപനിപോലെയാണ്..മാറാനുള്ളതാണെങ്കിൽ വേഗം മാറും..അല്ലാത്തത് കൊണ്ടേ പോകൂ..
ഈ "മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്"
ഇങ്ങനെയൊക്കെ പറയാം.. പക്ഷെ മനുഷ്യനല്ലേ.. ജീവിതമല്ലേ.. ഇടയ്ക്കു പുഞ്ചിരി മാഞ്ഞേക്കാം, കണ്ണുകളുടെ തിളക്കം മങ്ങിയേക്കാം.. മനസ്സ് ഇടര്ന്നു പോയേക്കാം.. അങ്ങിനെയെങ്കില്‍ എനിക്കീ പ്രണയം വേണ്ടെന്നു പറയുന്ന പ്രണയത്തെ അയ്യോ എനിക്കു വേണ്ട..
പ്രണയം,, പ്രേമം എന്നു പറയുന്നത് ഇത്തിരി സുഗന്ധം പുരട്ടിയ ഒരു തട്ടിപ്പാണെന്നു ഞാനും.....
nanayi
കൊള്ളാം
ishtaayi
പ്രണയത്തിന്റെ ഒരാത്മാവിഷ്കാരമായിരിക്കാം - എന്നാല്‍ പല വികാരങ്ങള്‍ പോലെ ഒന്നല്ലേ പ്രണയവും-
പുതു മണവാട്ടി മണവാളനോട്
“ ഞാന്‍ മരിച്ചാല്‍ ചേട്ടന്‍ ഇതുപോലെ എന്റെ ഓറ്‌മ്മക്ക് എന്തെങ്കിലും പണ്യോ?”
കുറച്ച് ആലൊചിച്ചിട്ട് “ പിന്നില്ലേ”
പെട്ടെന്നു പൊട്ടിക്കരഞു കൊണ്ടു നാറ്റ വാട്ടി
“അപ്പൊ ചേട്ടനു മുമ്പു ഞാന്‍ പോകും ല്ലേ?
Post a Comment